¡Sorpréndeme!

ധോണി ഒഴിയേണ്ട സമയമായെന്ന് മുൻ താരങ്ങള്‍ | Oneindia Malayalam

2017-11-06 82 Dailymotion

VVS Laxman wants MS Dhoni to retire from T20I cricket. VVS Laxman said, “In T20s, MS Dhoni‘s role is at No 4. He requires more time to get his eye in and then do the job. But Rajkot match was a classic example because when Virat Kohli was batting, Dhoni had to give the strike to Kohli.

രാജ്കോട്ടില്‍ നടന്ന ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വൻറി ട്വൻറി ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ M S ധോണിക്കെതിരെ മുൻ താരങ്ങളായ വിവിഎസ് ലക്ഷ്മണും അജിത് അഗാർക്കറും. ടി ട്വൻറിയില്‍ ധോണിക്ക് പകരം ഒരാളെ ഇന്ത്യൻ ടീം കണ്ടെത്തേണ്ട സമയമായിട്ടുണ്ടെന്നും ആറാം നമ്പറില്‍ ഇറങ്ങുന്ന ധോണിക്ക് ബാറ്റിങ് ഫോമിലേക്കെത്താൻ ഏറെ സമയം വേണ്ടിവരുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇത്രയും സമയമെടുത്ത് ഫോമിലേക്കെത്തുന്നത് ടി ട്വൻറിക്ക് യോജിച്ചതല്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. രാജ്കോട്ടില്‍ നടന്ന ടി ട്വൻറി തന്നെയാണ് ധോണി മാറേണ്ട സമയമായി എന്നതിനുള്ള ഉദാഹരണം. ആ സമയത്ത് ധോണി കോലിക്ക് സ്ട്രൈക്ക് കൊടുക്കണമായിരുന്നു, യുവതാരങ്ങള്‍ക്ക് വേണ്ടി ധോണി വഴിമാറേണ്ട സമയമാണിതെന്നും അഗാർക്കർ അഭിപ്രായപ്പെട്ടു. ടിട്വൻറി ക്രിക്കറ്റില്‍ സമയത്തിനാണ് പ്രാധാന്യമെന്നും ക്രീസില്‍ നില്‍ക്കുമ്പോള്‍ സമയമെടുത്ത് ഷോട്ട് കണ്ടെത്തുന്ന ധോണിക്ക് ടിട്വൻറി യോജിച്ചതല്ലെന്നും അഗാർക്കർ വ്യക്തമാക്കി.